ഒരു
നാടിന്റെ സാംസ്കാരിര വളര്‍ച്ചയില്‍
വിദ്യാലയത്തിന്റെ പങ്ക്
ചെറുതല്ല.വിദ്യാഭ്യാസ
രംഗത്ത മാത്രമല്ല കലാ കായിക
സാംസ്കാരിക രംഗത്തും രാമനാട്ടുകര
ഹയര്‍ സെക്കണ്ടറി സ്കൂള്‍
പ്രശസ്തിയുടെ പടവുകള്‍
കയറികൊണ്ടിരിക്കുകയാണ്.നാനാ
തുറകളില്‍ മഹത്തായ പ്രതിഭകളെ
വളര്‍ത്തിയെടുത്ത് ഈ സരസ്വതി
ക്ഷേത്രത്തിന്റെ ചരിത്രത്തിലേക്ക്
ഒരു തിരിഞ്ഞുനോട്ടം നടത്തുകയാണിവിടെ.
വിദ്യാഭ്യാസപരമായി
വളരെ പിന്നോക്കം നില്‍ക്കുന്ന
ഈ നാട്ടില്‍ ഒരു വിദ്യാലയം
വേണമെന്നത് ആ കാലഘട്ടത്തിന്റെ
ഒരു ആവശ്യമായിരുന്നു.അതിനായി
എള്ളാത്തു മാധവന്‍ പണിക്കര്‍
ദാനമായി 6 1/2 ഏക്കര്‍
സ്ഥലം നല്‍കുകയും ചെയ്തു.അഴിഞ്ഞിലം
അംശം പുതുക്കോട് ദേശത്ത്
ഉള്‍പ്പടെ പട്ടായി പറമ്പായിരുന്നു
ഇത്.കുറ്റികാടുകളും
പറങ്കിമാവുകളും നിറഞ്ഞ
ഇവിടെയ്ക്ക് റോഡ് പോലും
അന്നുണ്ടായിരുിന്നില്ല
1951 ല്‍
ഒരു ഓലക്കെട്ടിടത്തില്‍
രാമനാട്ടുകര മിഡില്‍ സ്കൂള്‍
എന്ന പേരിലാണ് ഈ വിദ്യാലയം
ആരംഭിച്ചത്.1948 ല്‍
രജിസ്റ്റര്‍ ചെയ്ത രാമനാട്ടുകര
ഹൈസ്കൂള്‍ സംഘം എന്ന പേരിലുള്ള
ഒരു കമ്മിറ്റിക്കു കീഴിലാണ്
സ്കൂളിന്റെ പ്രാരംഭ പ്രവര്‍ത്തനം
തുടങ്ങിയത്.സര്‍വ്വ
ശ്രീ ആറ്റുപുറത്ത് രാഘവന്‍
നായര്‍(പ്രസി)ഇ
ഗോപാലന്‍ കുട്ടി പണിക്കര്‍
(സെക്രട്ടറി)എന്‍
ദാമോദരന്‍ നമ്പൂതിരി(ഖജാന്‍ജി)എന്നിവര്‍
ഭാരവാഹികളും എള്ളാത്ത് മാധവന്‍
പണിക്കര്‍,എള്ളോത്ത്
കുഞ്ഞിരാമ പണിക്കര്‍.ശ്രീ
എം.കെ
കുഞ്ഞിരാമ മേനോന്‍ ശ്രീ പി
ഐ നാരാണയന്‍ കുട്ടി
നായര്‍,പുതിയവീട്ടില്‍
ശ്രീ ഗണപതി ചെട്ടിയാര്‍,മാടമ്പത്ത്
കളത്തില്‍ രാമുണ്ണിമേനോന്‍(ബാലാജി)തുടങ്ങിയവര്‍
ആദ്യ കാല മാനേജിംങ് കമ്മിറ്റി
അംഗങ്ങളായിരുന്നു.ഇവരെ
സഹായിക്കുവന്‍ വേണ്ടി സബ്
കമ്മിറ്റി മെമ്പര്‍മാരായി
ശ്രീ എം.കെ
വേലപ്പ മേനോന്‍,ശ്രീ
പി ചാത്തുകുട്ടി,ശ്രീ
പികെ മാധവന്‍ മേനോന്‍ എന്നിവരും
ഉണ്ടായിരുന്നു.മിഡില്‍
സ്കൂള്‍ ആരംഭിച്ച സമയത്തെ
പ്രധാനാധ്യാപകന്‍ ശ്രീ ഒ.കെ
നമ്പ്യാര്‍ ആയിരുന്നു.ഓഫീസ്
സ്റ്റാഫായി ശ്രീ പി.കെ
കുമാരക്കുറുപ്പും .
അന്നത്തെ
പ്തധാന കെട്ടിടം ഉണ്ടാക്കാന്‍
മേല്‍ നോട്ടം വഹിച്ചത്
ആറ്റുപുറത്ത് രാഘവന്‍
നായരായിരുന്നു.തെക്ക്
ഭാഗത്ത് ഉണ്ടായിരുന്ന കെട്ടിടം
കിണറ്റിന്‍കര കൃഷ്ണന്‍
നായരുടെ(1861-1931)സ്മരണക്കായി
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍
നിര്‍മ്മിച്ചു നല്‍കിയതായിരുന്നു.കിഴക്കു
ഭാഗത്തുള്ള കെട്ടിടം 1980
ല്‍ നിലവില്‍
വന്നു.അദ്ധ്യാപകരുടെയും
ജീവനക്കാരുടെയും അതിലുപരി
സുമനസ്സുകളുടെയും ആദ്യത്തെ
പരിശ്രമം
ശ്രീ.
എം കെ വേലപ്പമേനോന്റെ
മേല്‍നോച്ചത്തിലാണ് ഈ കെട്ടിടം
നിലവില്‍ വന്നതെന്ന് നന്ദി
പൂര്‍വ്വം സ്മരിക്കുന്നു.
1953 ല്‍ ആണ്സ്
ക്കൂള്‍ കിണര്‍ നിര്‍മ്മിച്ചത്
.സ് ക്കൂള്‍
ആവശ്യത്തിനു പുറമെപ്രദേശവാസികളുടെ
മുഴുവന്‍ കുടിവെള്ളസ്രോതസ്സായിരുന്നു
ഈകിണര്‍.കുന്നിന്‍
പ്രദേശത്ത്മേഞ്ഞുനടക്കുന്നകാലികള്‍ക്ക്
വെള്ളം കുടി്കാനായി കിണറിനോട്
ചേര്‍ന്ന്ഒരു
സിമന്റ്തൊട്ടിഉണ്ടായിരുന്നത്ഇന്നും
കിണറിനടുത്ത്അവശേഷിക്കുന്നുണ്ട്ഇതിനെല്ലാം
സൂത്രാക്കില്‍ ഗോപാലപണിക്കരുടെ
നിര്‍മ്മാണമേല്‍നോട്ടം
സ്മരണീയമാണ്.
1954 ല്‍
വിദ്യാലയം ഹൈസ്ക്കൂളായി
ഉയര്‍ത്തപ്പെട്ടു.
ആദ്യത്തെ
പ്രധാനാധ്യാപകന്‍ശ്രീ
പരമേശ്വരന്‍
നമ്പൂതിരിയായിരുന്നു(1953-62)അന്ന്150ഓളം
കുട്ടികള്‍മാത്രമായിരുന്നുഇവിടെ
അധ്യയനം നടത്തിയിരുന്നന്നത്പിന്നീട്
പി.ഐ
നാരായണന്‍ കുട്ടിനായര്‍,
ശ്രി.
ശിവശങ്കരപണിക്കര്‍
,ശ്രീ
ഗോപാലകൃഷ്ണപണിക്കര്‍ ,ശ്രീമതി
.വിജയലക്ഷമി,ശ്രീ
കണ്ടന്‍കുട്ടി ,ശ്രീ
.സി
.സേതുമാധവന്‍,
ശ്രീ
എന്‍ സുന്ദരേശന്‍, ശ്രി
വി ബി പ്രസാദ് ചന്ദ്രന്‍,ശ്രീമതി.ജയലക്ഷ്മിഎന്നിവര്‍പ്രധാനാധ്യാപകരായിസേവനം
അന്ഷ്ഠിച്ചു.ശ്രീഎസ്
കെ മുരളീധരനാണ് ഇപ്പോഴത്തെ
ഹെഡ്മാസ്റ്റര്‍.
വിദ്യാലയത്തിലെ
ആദ്യകാല ഇംഗ്ലീഷ് അധ്യാപകനായിരുന്ന
ശ്രീ എം വേലപ്പമേനോന്‍
,ദീര്‍ഘകാലംക്ലാര്‍ക്കായും
പിന്നീട് മാനേജിംങ്
കമ്മിറ്റിസെക്രട്ടറിയായുംസേവനമനുഷ്ഠിച്ച
ശ്രീ എം കെ നാരായണന്‍
കുട്ടിമേനോന്‍ എന്നിവരുടെ
ജ്വലിക്കുന്ന ഓര്‍മ്മകള്‍
ഇന്നും ഇവിടുത്തെ ഓരോ
മണല്‍ത്തരിയേയും പുളകം
കൊള്ളിക്കുന്നു.വിദ്യാലയത്തിന്റെ
യശസ്സുയര്‍ത്താന്‍ പരിശ്രമിച്ച
ഇത്തരം പൂര്‍വ്വസൂരികളെ
സ്മരിക്കുന്നതോടൊപ്പം
ആദരാജ്ഞലികളര്‍പ്പിക്കാനും
ഈ അവസരം ഉപയോഗപ്പെടുത്തുന്നുമലയാളികളെചിരിപ്പിക്കുകയും
ചിന്തിപ്പിക്കുകയുംചെയ്ത
ശ്രി കുഞ്ഞുണ്ണിമാസ്റ്റര്‍,ആകാശവാണിയില്‍ദീര്‍ഘകാലം
സേവനമനുഷ്ഠിച്ച ശ്രി
.പി.പിശ്രീധരനുണ്ണിഎന്നിവര്‍ഈ
വിദ്യാലയത്തെസമ്പുഷ്ഠമാക്കിയപൂര്‍വ്വകാലാധ്യാപകരില്‍പ്രമുഖരാണ്.
2010 ഹയര്‍സെക്കണ്ടറി
അനുവദിച്ചതോട് കൂടി
വിദ്യാലയത്തെരാമനാട്ടുകര
ഹയര്‍സെക്കണ്ടറി സ്ക്കൂള്‍എന്ന്
പുനര്‍നാമകരണംചെയ്തു.
സയ൯സ്
കോമേഴ്സ്ഹ്യുമാനിറ്റീസ്
ബാച്ചുകള്‍നിലവിലുണ്ട് ശ്രി
പി കെ ഗോവിന്ദരാജാണ്
പ്രിന്‍സിപ്പാള്‍.
രാമനാട്ടുകര
ഹൈസ്ക്കൂള്‍ സംഘത്തിന്റെ
ഇന്നത്തെ പ്രസിഡന്റ്(സ്ക്കൂള്‍
മേനേജര്‍)ശ്രീ
എ ള്ളാത്ത് വേലായുധന്‍ കുട്ടി
പണിക്കരും സെക്രട്ടറി കുനിയില്‍
ബാലകൃഷ്ണനും ട്രഷറര്‍ ശ്രീ
എള്ളാത്ത് ഗോപിനാഥും ആണ്
പുതിയ കെട്ടിടങ്ങളും മറ്റ്
ഭൗതിക സാഹചര്യങ്ങളും ഓരുക്കി
വിദ്യാലയത്തെ പുരോഗതിയിലേക്ക്
നയിക്കുന്നതില്‍ ഇന്നത്തെ
മാനേജിംങ് കമ്മറ്റി അതീവ
ശ്രദ്ധചെലുത്തുന്നു ഇപ്പോഴത്തെ
എക്സിക്യൂട്ടീവ് കമ്മറ്റി
(ഭരണസമിതി)അംഗങ്ങള്‍
ഇനി പറയുന്നവരാണ് ഇ വേലായുധന്‍
കുട്ടി പണിക്കര്‍ ,ഇ
ഗോപിനാഥ്,കെ
ബാലകൃഷ്ണന്‍ ,പി
ടി സുബ്രമണ്യന്‍സി വി
രാജഗോപാലന്‍,എംകെ
സതീദേവി,പ്രെഫസര്‍
പി ഐ ദേവരാജ്,കെഎം
സുരേഷ്ചന്ദ്രന്‍ ,സി
ബി ശിവശങ്കരന്‍ ,പ്രെഫസര്‍
ഇ രവീന്ദ്രന്‍ ,കെ
പി ദാമോദരന്‍ നമ്പ്യാര്‍ ഇ
സത്യകുമാര്‍ എംജി കരുണാകരന്‍
നായര്‍ കുന്നത്ത് വാസു
,പള്ളിയാളി
ശ്രീധരന്‍ .
പ്രാരംഭ
കാലങ്ങളില്‍ തന്നെ ദേശ സ്നേഹം
തുളുമ്പുന്ന പ്രവര്‍ത്തനങ്ങളും
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും
വിദ്യാലയം ഏറ്റെടുത്ത്
നടത്തുമായിരുന്നു.1962ല്‍
ചൈന ഇന്ത്യയെ ആക്രമിച്ച
വേളയില്‍ കുട്ടികളില്‍ നിന്നും
ഫണ്ട് ശേഖരിച്ച് സര്‍ക്കാരിലേക്ക്
നല്‍കി.1965 ലും
71ലും
നടന്ന ഇന്ത്യ-പാക്
യുദ്ധ സമയത്ത് നടത്തിയ
കുട്ടികളുടെ ജാഥകള്‍ എന്നിവ
ചിര സ്മരണീയമാണ്.ശ്രീമതി
എ വി കുട്ടിമാളു അമ്മ വിദ്യാലയം
സന്ദര്‍ശിക്കുകയും ശീമക്കൊന്ന
നടുകയും ചെയ്തിരുന്നു.ഇന്നും
ആ മരം മരിക്കാത്ത ഓര്‍മ്മകളുടെ
പ്രതീകമായി നില കൊള്ളുന്നു
1969 ലാണ്
വിദ്യാലയത്തിന്ന് എസ്.എസ്.എല്‍.സി
പരീക്ഷ സെന്റര്‍ അനിവദിച്ചുകിട്ടിയത്.അത്
വരെ ഫറോക്ക് ഗണപത് ഹൈസ്കൂളായിരുന്നു
ഏക ആശ്രയം
കായിക
രംഗത്തും ഏറെ മുന്‍നിരയിലായിരുന്നു
വിദ്യാലയം.മികച്ച
ഫുട്ബോള്‍ ടീം
വിദ്യാലയത്തിനുണ്ടായിരുന്നു.ബാഡ്മിന്റണില്‍
പല തവണ ജില്ലാ ചാംപ്യന്‍ഷിപ്പ്
വിദ്യാലയന്റെ സ്വന്തം
ഉണ്ടായിരിന്നു.സംസ്ഥാനത്ത്
അറിയപ്പെടുന്ന ഒരു ഖൊ ഖൊ ടീം
അന്നും ഇന്നും വിദ്യാലയത്തിന്നുണ്ട്.ഖൊ
ഖൊയില്‍ ഒരുപാട് തവണ സ്റ്റേറ്റ്
ചാംപ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്.ആദ്യകാല
കായികാദ്ധ്യാപകന്‍ യശ:ശരീരനുമായ
ശ്രീ കെ.സി.കെ
നായരെ ഇത്തരുണത്തില്‍
സ്മരിക്കേണ്ടതാണ്.
നൂറ്
ശതമാനം വിജയം നേടിക്കൊണ്ട്
പ്രശസ്തിയിലേക്ക്
കുതിച്ചുകൊണ്ടിരിക്കുന്നു.രാമനാട്ടുകര
ഹയര്‍ സെക്കണ്ടറി സ്കൂളിനെ
വേറിട്ടു നിര്‍ത്തുന്നത്
അതിന്റെ പ്രകൃതി രമണീയത
തന്നെയാണ്.പഠനത്തോടൊപ്പം
പരിസ്ഥിതി സംരംക്ഷണം കര്‍ശനമായി
പാലിക്കപ്പെടുന്നു.വിദ്യാര്‍ത്ഥികളില്‍
പ്രകൃതി സ്നേഹം വളര്‍ത്തിയെടുക്കുന്നതില്‍
ഏറെ ശ്രദ്ധ നല്‍കുന്നു.ഇതിന്റെ
പ്രതീകമാണ് വിദ്യാലയത്തിന്ന്
ലഭിച്ച 'ഒയിസ്ക
അവാര്‍ഡ്' വിദ്യാലയം
ഇന്ന് പ്ലാസ്റ്റിക്ക്
വിമുക്തമാണ്.നാച്വര്‍
ക്ലബ്ബ്,എക്കോ
ക്ലബ്ബ്,ഒയിസ്ക്
ക്ലബ്ബ്,തണല്‍ക്കൂട്,സൗഹൃദ
ക്ലബ്ബ്,എന്നിവ
ഇതിന് നേതൃത്വം നല്‍കിക്കൊണ്ട്
സജീവമായി പ്രവര്‍ത്തിച്ചു
വരുന്നു.
പാഠ്യ,പാഠ്യേതര
രംഗങ്ങളില്‍ വിദ്യാലയം
പ്രശംസനീയമായ നേട്ടങ്ങള്‍
കൈവരിച്ചു കൊണ്ടിരിക്കുന്നു.സ്കൗട്ട്
& ഗൈഡ്സ്,ജെ.ആര്‍.സി,എന്‍.എസ്.എസ്
എന്നീ വിഭാഗങള്‍ സജീവമായി
പ്രവര്‍ത്തിക്കുന്നുണ്ട്.ഏറെ
ആകര്‍ഷണീയമായ ഒരു ബാന്റ് ടീം
രൂപീകരിക്കാന്‍ വിദ്യാലയത്തിന്ന്
കഴിഞ്ഞിട്ടുണ്ട്.വര്‍ഷം
തോറും സ്കൂളില്‍ നടത്തിവരുന്ന
ശാസ്ത്ര മേള,കലോത്സവം,കായികമേള
തുടങ്ങിയവ മാതൃകാപരവും
നാടിന്നഭിമാനവുമാണ്.കലോത്സവങ്ങളില്‍
സംസ്ഥാനതലത്തില്‍ വരെ
വിദ്യാലയത്തിന്ന് നേട്ടങ്ങള്‍
കൈവരിക്കാന്‍ സാധിക്കുന്നുണ്ട്.കായിക
രംഗത്ത് ഖൊ ഖൊയില്‍ ദേശീയതലത്തില്‍
വരെ മികച്ച നേട്ടങ്ങള്‍
കൈവരിച്ചു കൊണ്ടിരിക്കുന്നു.അനേകം
കലാ കായിക പ്രതിഭകളെ
വാര്‍ത്തെടുക്കാന്‍
കഴിഞ്ഞിട്ടുണ്ട്.
വിദ്യാലയത്തില്‍
പഠിച്ചു കൊണ്ടിരിക്കുന്ന
നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക്
പഠന സഹായങ്ങള്‍ നല്‍കാന്‍
'സാന്ത്വനം'
എന്ന പേരില്‍
ചാരിറ്റബിള്‍ ട്രസ്റ്റ്
രൂപീകരിച്ച് പ്രവര്‍ത്തനം
ആരംഭിച്ചിരിക്കുന്നു.ജനോപകാരപ്രദമായ
പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു
കൊണ്ട് എന്‍.എസ്‍.എസ്സിന്റെ
സപ്തദിനക്യാമ്പുകള്‍,പഠന
നിലവാരം ഉയര്‍ത്തുന്നതിന്റെ
ഭാഗമായി നടത്തുന്ന നിശാപഠന
ക്ലാസ്സുകള്‍ എന്നിവ
സംഘടിപ്പിക്കാറുണ്ട്.ഇതിനെല്ലാം
ശക്തമായ പിന്തുണ പി.ടി.എയുടെ
ഭാഗത്തുനിന്നും ലഭിക്കാറുണ്ട‌്.
പൂര്‍വ്വ
വിദ്യാര്‍ത്ഥികളുടേയും
നാട്ടുകാരുടേയും അഭ്യുതയകാംക്ഷികളുടേയും
നിര്‍ലോഭമായ സഹായ സഹകരണം
എക്കാലത്തും ഉണ്ടായിട്ടുണ്ട്.തുടര്‍ന്നും
ഇത് ലഭിക്കുമെന്ന്
പ്രതീക്ഷിക്കുന്നു.കാലഘട്ടത്തിന്റെ
സ്പന്ദനങ്ങള്‍ തൊട്ടറിയാന്‍
ഇത്തരം ചരിത്രക്കുറിപ്പുകള്‍ക്ക്
കഴിയുമെങ്കില്‍ ഞങ്ങള്‍
കൃതാര്‍ത്ഥരായി.